Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Collector

Pathanamthitta

ജി​ല്ലാ ക​ള​ക്‌​ട​ര്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദീ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു. ക്യാ​മ്പു​ക​ളി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ നേ​രി​ട്ട് വി​ല​യി​രു​ത്തി ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ കേ​ട്ടു. ദു​രി​ന്ത​ബാ​ധി​ത​രാ​യ കു​ടും​ബ​ങ്ങ​ള്‍​ക്കു​വേ​ണ്ട എ​ല്ലാ സ​ഹാ​യ​വും സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പാ​ക്കി​യ​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കും സം​ര​ക്ഷ​ണ​ത്തി​നും ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്നു. ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ കൃ​ത്യ​മാ​യ ഏ​കോ​പ​ന​ത്തോ​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ എ​ത്തു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പാ​ക്കി.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക്യാ​മ്പു​ക​ളി​ല്‍ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യു​ണ്ട്. ആ​റ​ന്മു​ള ജി​വി​എ​ച്ച്എ​സ്എ​സി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ അ​വ​ധി അ​പേ​ക്ഷ​യു​മാ​യി എ​ത്തി​യ കു​ട്ടി​ക​ളോ​ട് എ​ല്ലാ​വ​രു​ടെ​യും ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് ക​ള​ക്‌​ട​ർ പു​ഞ്ചി​രി​യോ​ടെ മ​റു​പ​ടി ന​ല്‍​കി.

District News

സെ​ന്‍​സ​സ് ഫീ​ല്‍​ഡ് പ്ര​വ​ര്‍​ത്ത​നം ജി​ല്ലാ ക​ള​ക്ട​ര്‍ വി​ല​യി​രു​ത്തി

പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ 23-ാം വാ​ര്‍​ഡി​ലെ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് സെ​ന്‍​സ​സ് ഫീ​ല്‍​ഡ് പ്ര​വ​ര്‍​ത്ത​നം ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍ വി​ല​യി​രു​ത്തി. സെ​ന്‍​സ​സ് ന​ട​പ​ടി കൃ​ത്യ​ത​യോ​ടെ​യും സ​മ​യ​ബ​ന്ധി​ത​മാ​യും പൂ​ര്‍​ത്തി​യാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഫീ​ല്‍​ഡ് ത​ല​ത്തി​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ലെ പു​രോ​ഗ​തി​യും നേ​രി​ടു​ന്ന പ്രാ​യോ​ഗി​ക വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള സെ​ന്‍​സ​സു​മാ​യി പൊ​തു​ജ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി ഉ​ദ്യോ​ഗ​സ്ഥ​രെ സ​ഹാ​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു.

സെ​ന്‍​സ​സ് ഡ​യ​റ​ക്ട​റേ​റ്റ് സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​റ്റ​ര്‍ സി. ​കെ. കാ​ര്‍​ത്തി​ക, ക​ള​ക്ട​റേ​റ്റ് ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് സു​നു സാ​മു​വ​ൽ, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ​ന്‍. പ്ര​ശാ​ന്ത് കു​മാ​ർ, സൂ​പ്പ​ര്‍​വൈ​സ​ര്‍ ലി​ജി വ​ര്‍​ഗീ​സ്, എ​ന്യു​മ​റേ​റ്റ​ര്‍ ആ​ർ. വി. ​പ്രി​ന്‍​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

എ. ​നി​സാ​മു​ദ്ദീ​ൻ ജി​ല്ലാ​ക​ള​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റു

പ​​ത്ത​​നം​​തി​​ട്ട: ജി​​ല്ല​​യു​​ടെ 39-ാമ​​ത് ക​​ള​​ക്ട​​റാ​​യി എ. ​​നി​​സാ​​മു​​ദ്ദീ​​ന്‍ ചു​​മ​​ത​​ല​​യേ​​റ്റു.
ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ല്‍ ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​യാ​​യി സ്ഥ​​ലം മാ​​റി​​പ്പോ​​കു​​ന്ന ക​​ള​​ക്ട​​ർ എ​​സ്. പ്രേം ​​കൃ​​ഷ്ണ​​ന്‍ പു​​തി​​യ ക​​ള​​ക്ട​​ര്‍​ക്ക് ചു​​മ​​ത​​ല കൈ​​മാ​​റി. 2024 ജൂ​​ലൈ മു​​ത​​ല്‍ കേ​​ര​​ള ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ലോ​​ക്ക​​ല്‍ അ​​ഡ്മി​​നി​​സ്‌​​ട്രേ​​ഷ​​ന്‍ (കി​​ല) ഡ​​യ​​റ​​ക്ട​​റാ​​ണ് നി​​സാ​​മു​​ദ്ദീ​​ൻ.

ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ടം ന​​ട​​പ്പാ​​ക്കു​​ന്ന പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ത​​ട​​സ​​മി​​ല്ലാ​​തെ മു​​ന്നോ​​ട്ട് കൊ​​ണ്ടു​​പോ​​കു​​മെ​​ന്ന് ജി​​ല്ലാ ക​​ള​​ക്ട​​ര്‍ എ. ​​നി​​സാ​​മു​​ദീ​​ന്‍ പ​​റ​​ഞ്ഞു. ഔ​​ദ്യോ​​ഗി​​ക ജീ​​വി​​തം ആ​​രം​​ഭി​​ച്ച പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യി​​ല്‍ ത​​ന്നെ ക​ള​​ക്ട​​റാ​​യി എ​​ത്തി​​യ​​തി​​ന്‍റെ സ​​ന്തോ​​ഷ​​വും അ​​ദ്ദേ​​ഹം പ​​ങ്കി​​ട്ടു.

1998 ല്‍ ​​പ​​ത്ത​​നം​​തി​​ട്ട​​യി​​ല്‍ മ​​ണ്ണു പ​​ര്യ​​വേ​​ക്ഷണ ഓ​​ഫീ​​സ​​റാ​​യാ​​ണ് സ​​ര്‍​ക്കാ​​ര്‍ സേ​​വ​​നം ആ​​രം​​ഭി​​ക്കു​​ന്ന​​ത്. കേ​​ര​​ള സ്റ്റേ​​റ്റ് ലാ​​ന്‍​ഡ് യൂ​​സ് ബോ​​ര്‍​ഡ് ക​​മ്മീ​​ഷ​​ണ​​ര്‍, കേ​​ര​​ള സ്‌​​റ്റേ​​റ്റ് റി​​മോ​​ട്ട് സെ​ന്‍റി​സിം​​ഗ് ആ​​ൻ​​ഡ് എ​​ന്‍​വ്​​യോ​​ണ്‍​മെ​​ന്‍റ് സെ​​ന്‍റ​​ര്‍ ഡ​​യ​​റ​​ക്ട​​ര്‍, മ​​ഹാ​​ത്മാ​​ഗാ​​ന്ധി ദേ​​ശീ​​യ തൊ​​ഴി​​ലു​​റ​​പ്പ് പ​​ദ്ധ​​തി​​യി​​ല്‍ മി​​ഷ​​ന്‍ ഡ​​യ​​റ​​ക്ട​​ര്‍ ത​​സ്തി​​ക​​ക​​ളി​​ല്‍ സേ​​വ​​നം അ​​നു​​ഷ്ഠി​​ച്ചു. 2023 ല്‍ ​​സി​​വി​​ല്‍ സ​​ര്‍​വീ​​സ് ല​​ഭി​​ച്ചു.

തി​​രു​​വ​​ന​​ന്ത​​പു​​രം വെ​​മ്പാ​​യം സ്വ​​ദേ​​ശി​​യാ​​ണ്. കൃ​​ഷി, ബി​​സി​​ന​​സ് അ​​ഡ്മി​​നി​​സ്‌​​ട്രേ​​ഷ​​ന്‍ എ​​ന്നി​​വ​​യി​​ല്‍ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​വും നി​​യ​​മ​​ത്തി​​ല്‍ ബി​​രു​​ദ​​വു​​മു​​ണ്ട്. 2017 ല്‍ ​​ചീ​​ഫ് മി​​നി​​സ്റ്റേ​​ഴ്‌​​സ് അ​​വാ​​ര്‍​ഡ് ഫോ​​ര്‍ ഇ​​ന്നൊ​​വേ​​ഷ​​ന്‍ ഇ​​ന്‍ പ​​ബ്ലി​​ക് പോ​​ളി​​സി​​യി​​ല്‍ ഒ​​ന്നാം സ്ഥാ​​നം സ്വ​​ന്ത​​മാ​​ക്കി.

വ​​റ്റാ​​ത്ത ഉ​​റ​​വ​​യ്ക്കാ​​യി ജ​​ല​​സ​​മൃ​​ദ്ധി​​പ​​ദ്ധ​​തി വി​​ജ​​യ​​ക​​ര​​മാ​​യി ന​​ട​​പ്പാ​​ക്കി​​യ​​തി​​ന് 2020 ല്‍ ​​ഗു​​ഡ് സ​​ര്‍​വീ​​സ് എ​​ന്‍​ട്രി ല​​ഭി​​ച്ചു. എ. ​എം. ഷീ​​ന​​യാ​​ണ് ഭാ​​ര്യ. ആ​​ര്‍​ക്കി​​ടെ​​ക്ടാ​​യ ഫ​​ര്‍​സീ​​ന്‍, കൊ​​ല്ലം ടി.​​കെ.​​എം. എ​​ന്‍​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് വി​​ദ്യാ​​ര്‍​ഥി​​ക​​ളാ​​യ ഫ​​ര്‍​ഹാ​​ന്‍, ഫ​​ര്‍​സാ​​ന്‍ എ​​ന്നി​​വ​​രാ​​ണ് മ​​ക്ക​​ള്‍. മ​​രു​​മ​​ക​​ന്‍ ഫ​​ര്‍​ഹാ​​ന്‍ മു​​ഹ​​മ്മ​​ദും ആ​​ര്‍​ക്കി​​ടെ​​ക്ടാ​​ണ്.

District News

പാ​ര്‍​ട്ടിക​ള്‍​ക്ക് നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി ജി​ല്ലാ ക​ള​ക്ട​ര്‍

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​ര്‍​ന്നു. ഹോം ​വോ​ട്ടിം​ഗ്, പോ​സ്റ്റ​ല്‍ വോ​ട്ടിം​ഗ്, ഇ​വി​എം ക​മീ​ഷ​നി​ങ്, ക്ര​മ​സ​മാ​ധാ​നം, തി​ര​ഞ്ഞെ​ടു​പ്പ് ആ​പ്പു​ക​ളാ​യ സു​വി​ധ പോ​ര്‍​ട്ട​ല്‍, സി-​വി​ജി​ല്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്തു.

റാ​ലി​ക​ള്‍, പൊ​തു​യോ​ഗം, ലൗ​ഡ് സ്പീ​ക്ക​ര്‍ ഉ​പ​യോ​ഗം തു​ട​ങ്ങി​യ​വ​ക്ക് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ആ​ദ്യം സു​വി​ധ പോ​ര്‍​ട്ട​ലി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ സു​വി​ധ ആ​പ്പ് നി​ര്‍​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ പോ​സ്റ്റ​റു​ക​ള്‍, ബാ​ന​റു​ക​ള്‍ എ​ന്നി​വ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. ഇ.​വി.​എം ക​മീ​ഷ​നി​ങ്, ഹോം ​വോ​ട്ടി​ങ്, പോ​സ്റ്റ​ല്‍ വോ​ട്ടി​ങ് എ​ന്നി​വ ന​ട​ക്കു​മ്പോ​ള്‍ അ​ത​ത് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ അ​സി. ക​ള​ക്ട​ര്‍ ഡോ. ​എ​സ് മോ​ഹ​ന​പ്രി​യ, പൊ​ലീ​സ് ഒ​ബ്‌​സ​ര്‍​വ​ര്‍ യ​മു​ന പ്ര​സാ​ദ്, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ വി ​സു​പി​ന്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

തെ​ര​ഞ്ഞെ​ടു​പ്പ് ഹ​രി​ത​ച​ട്ടം ന​ട​പ്പാക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ

പാ​ല​ക്കാ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​മ​നു​സ​രി​ച്ച് സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യി ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലും ഹ​രി​ത പ​രി​പാ​ല​ന ച​ട്ടം പാ​ലി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ചു.

പ്ലാ​സ്റ്റി​ക്, പി​വി​സി, ഡി​സ്‌​പോ​സി​ബി​ള്‍ വ​സ്തു​ക്ക​ള്‍ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി പു​ന​രു​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന​തും പു​നഃചം​ക്ര​മ​ണ​ത്തി​നു വി​ധേ​യ​മാ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​തു​മാ​യ പ​രി​സ്ഥി​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച് പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യി​ട്ടാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ക.

സ്ഥാ​നാ​ര്‍​ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും പ്ര​ച​ാര​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന ബോ​ര്‍​ഡു​ക​ള്‍, ബാ​ന​റു​ക​ള്‍, ഹോ​ര്‍​ഡിം​ഗു​ക​ള്‍, പോ​സ്റ്റ​റു​ക​ള്‍, ക​മാ​ന​ങ്ങ​ള്‍, ചു​വ​രെ​ഴു​ത്തു​ക​ള്‍, സ്റ്റി​ക്ക​റു​ക​ള്‍ എ​ന്നി​വ നി​ര്‍​മി​ക്കു​ന്ന​തി​ന് പി​വി​സി ഫ്ല​ക്‌​സ്, പോ​ളി​സ്റ്റ​ര്‍ നൈ​ലോ​ണ്‍, കൊ​റി​യ​ന്‍ ക്ലോ​ത്ത്, പ്ലാ​സ്റ്റി​ക് കോ​ട്ടിം​ഗു​ള​ള തു​ണി, പോ​ളി​സ്റ്റ​ര്‍ കൊ​ണ്ടു​ള്ള തു​ണി തു​ട​ങ്ങി പ്ലാ​സ്‌​ക്കി​ന്‍റെ അം​ശ​മോ പ്ലാ​സ്റ്റി​ക് കോ​ട്ടിം​ഗോ ഉ​ള്ള പു​ന: ചം​ക്ര​മ​ണം സാ​ധ്യ​മ​ല്ലാ​ത്ത എ​ല്ലാ​ത്ത​രം സാ​മ​ഗ്രി​ക​ളു​ടെ​യും ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്രി​ന്‍റിം​ഗ് സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

നി​രോ​ധി​ത വ​സ്തു​ക്ക​ള്‍ കൊ​ണ്ട് സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന ക​മാ​ന​ങ്ങ​ള്‍, പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍, മ​റ്റ് പ്ര​ചാ​ര​ണ സാ​മ്ര​ഗ്രി​ക​ള്‍ എ​ന്നി​വ ജി​ല്ലാ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ്, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ജി​ല​ന്‍​സ് വി​ഭാ​ഗം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​ത്ത​ര​ത്തി​ല്‍ പി​ടി​ച്ചെ​ടു​ക്കു​ന്ന സാ​ധ​ന​ങ്ങ​ള്‍ പൊ​തുസ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും നീ​ക്കം​ചെ​യ്യേ​ണ്ടി വ​രു​ന്ന​പ​ക്ഷം ചെ​ല​വ് ഈ​ടാ​ക്കു​ന്ന​തി​ലേ​ക്കാ​യി പി​ഴ ഈ​ടാ​ക്കും. വി​വി​ധ തി​ര​ഞ്ഞെ​ടു​പ്പ് സ്‌​ക്വാ​ഡു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത ബോ​ര്‍​ഡു​ക​ള്‍, കൊ​ടി തോ​ര​ണ​ങ്ങ​ള്‍, ബാ​ന​റു​ക​ള്‍, പോ​സ്റ്റ​റു​ക​ള്‍ തു​ട​ങ്ങി​യ​വ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് സം​സ്‌​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

Kerala

ഉ​ഷ്ണ​കാ​ല പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ല​ക്ട​ർ​മാ​ർ​ക്ക് ഒ​രു കോ​ടി രൂ​പ വീ​തം അ​നു​വ​ദി​ക്കും

തി​രു​വ​ന​ന്ത​പു​രം: ഉ​ഷ്ണ​കാ​ല പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ല​ക്ട​ർ​മാ​ർ​ക്ക് ഒ​രു കോ​ടി രൂ​പ വീ​തം അ​നു​വ​ദി​ക്കു​വാ​ൻ വേ​ന​ൽ​ക്കാ​ല ദു​ര​ന്ത ല​ഘൂ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. വ​ര​ൾ​ച്ച, കു​ടി​വെ​ള്ള​ക്ഷാ​മം, വ​ന്യ​ജീ​വി ആ​ക്ര​മ​ണം, ഇ​ടി​മി​ന്ന​ൽ, ചൂ​ട്മൂ​ല​മു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ, തീ​പി​ടു​ത്ത​ങ്ങ​ൾ എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ അ​തീ​വ ശ്ര​ദ്ധ​വേ​ണം.

ഉ​ഷ്ണ​കാ​ല മു​ന്നൊ​രു​ക്ക യോ​ഗ​ങ്ങ​ൾ ജി​ല്ലാ​ത​ല​ത്തി​ൽ ചേ​ര​ണം. പ്ര​ദേ​ശി​ക ഹീ​റ്റ് ആ​ക്ഷ​ൻ പ്ലാ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മൂ​ടാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​തേ മാ​തൃ​ക​യി​ൽ മു​ഴു​വ​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ലോ​ക്ക​ൽ ഹീ​റ്റ് ആ​ക്ഷ​ൻ പ്ലാ​ൻ ത​യ്യാ​റാ​ക്ക​ണം. വി​ലു​പ​വും ഊ​ർ​ജി​ത​വു​മാ​യ പൊ​തു​ജ​ന​ക്യാ​മ്പ​യി​ൻ ന​ട​ത്ത​ണം.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ഹീ​റ്റ് ക്ലി​നി​ക്കു​ക​ൾ ആ​രം​ഭി​ക്ക​ണം. എ​ല്ലാ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും സൂ​ര്യാ​ഘാ​ത​ത്തി​നു​ള്ള പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കാ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണം. പ്ര​ധാ​ന മാ​ർ​ക്ക​റ്റു​ക​ൾ, ക​വ​ല​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡ് തു​ട​ങ്ങി ആ​ളു​ക​ൾ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഇ​ട​ങ്ങ​ളി​ൽ ത​ണ്ണീ​ർ​പ​ന്ത​ലു​ക​ൾ സ്ഥാ​പി​ക്ക​ണം.

പ​രീ​ക്ഷ ഹാ​ളു​ക​ളി​ൽ വാ​യു സ​ഞ്ചാ​ര​വും കു​ടി​വെ​ള്ള ല​ഭ്യ​ത​യും ഉ​റ​പ്പാ​ക്ക​ണം. നി​ല​വി​ലു​ള്ള വാ​ട്ട​ർ കി​യോ​സ്ക്കു​ക​ൾ റി​പ്പ​ർ ചെ​യ്യു​ക​യും ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ കി​യോ​സ്ക്കു​ക​ൾ സ്ഥാ​പി​ക്കു​ക​യും വേ​ണം. ജ​ല​ത്തി​ന്‍റെ ഗു​ണ​മേ​ന്മ ഉ​റ​പ്പു വ​രു​ത്ത​ണം. ഉ​പ്പു​വെ​ള്ളം ക​യ​റാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും കാ​ർ​ഷി​ക വി​ള​ക​ളു​ടെ സം​ര​ക്ഷ​ണ​വും ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​രാ​യ കെ ​രാ​ജ​ൻ, റോ​ഷി അ​ഗ​സ്റ്റി​ൻ, കെ ​കൃ​ഷ​ണ​ൻ​കു​ട്ടി, ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ ജ​യ​തി​ല​ക്, ജി​ല്ലാ​ക​ല​ക്ട​ർ​മാ​ർ, ലാ​ൻ​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ർ കെ ​ജീ​വ​ൻ ബാ​ബു, ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി മെ​മ്പ​ർ സെ​ക്ര​ട്ട​റി ശേ​ഖ​ർ കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

ജി​ല്ലാ ക​ള​ക്ട​ർ ഇ​ട​പെ​ട്ടു തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​ത്തി​ച്ചു; 31 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത് പോ​ലീ​സ്

ചി​റ്റൂ​ർ: ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ൽ സി​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് ജി​ല്ലാ​ക​ള​ക്ട​ർ ഇ​ട​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം.

ഇ​ന്ന​ലെ ചി​റ്റൂ​ർ നെ​ഹ്റു ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് സി​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. കു​റ​ച്ചു വ​നി​ത​ക​ൾ സം​ഭ​വസ്ഥ​ല​ത്തെ​ത്തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഴി​മ​തി ആ​രോ​പി​ച്ച് നി​ർ​ത്തി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് ഇ​രു​വി​ഭാ​ഗ​വും ത​ർ​ക്ക​ത്തി​ലാ​വു​ക​യു​മാ​ണു​ണ്ടാ​ത്.

തു​ട​ർ​ന്ന് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് വി​ഷ​യ​ത്തി​ൽ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. വി​ഷ​യം ചി​റ്റൂ​ർ ത​ഹ​സി​ൽ​ദാ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് അ​റി​യി​പ്പു​ന​ൽ​കി. ഇ​തി​നെ തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​ത്തി​വ​യ്ക്കാ​ൻ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. റി​ട്ടേ​ൺ ഓ​ഫീ​സ​ർ ബാ​ലു മ​നോ​ഹ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ചി​റ്റൂ​ർ പോ​ലീ​സ് ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സു​മേ​ഷ് അ​ച്ചു​ത​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ബി. ​കൃ​ഷ്ണ​ലീ​ല ഉ​ൾ​പ്പെ​ടെ 11 പേ​ർ​ക്കും ക​ണ്ടാ​ല​റി​യു​ന്ന മ​റ്റു 20 പേ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു.

ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ചി​റ്റൂ​ർ വി​ക്ടോ​റി​യ ഗേ​ൾ​സ് സ്കൂ​ളി​ൽ ന​ട​ന്ന എ​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ലും വാ​ക്കു ത​ർ​ക്ക​വും പ്ര​ശ്ന​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.

Kerala

വാ​ള​യാ​ർ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം: പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും

പാ​ല​ക്കാ​ട്: വാ​ള​യാ​ർ അ​ട്ട​പ്പ​ള്ള​ത്ത് ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി രാം ​നാ​രാ​യ​ണ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും. രാം ​നാ​രാ​യ​ണ​ന്റെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം ഉ​റ​പ്പ് ന​ൽ​കി.

റാം ​നാ​രാ​യ​ണ​ന്‍റെ കു​ടും​ബ​ത്തി​ന് 10 ല​ക്ഷ​ത്തി​ൽ കു​റ​യാ​ത്ത ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​റ​പ്പ് ന​ൽ​കി. പാ​ല​ക്കാ​ട് ആ​ർ​ഡി​ഒ കു​ടും​ബ​വു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഉ​റ​പ്പു ന​ൽ​കി​യ​ത്.

കൊ​ല​പാ​ത​ക കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് സ്പെ​ഷ്യ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീ​മി​നെ നി​യോ​ഗി​ക്കും. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​കും അ​ന്വേ​ഷി​ക്കു​ക. ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ത്തി​നു​ള്ള വ​കു​പ്പ് ചു​മ​ത്തും.

കു​ടും​ബ​ത്തി​ന്റെ ആ​വ​ശ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​റ​പ്പു​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഉ​റ​പ്പ് ഔ​ദ്യോ​ഗി​ക​മാ​യി ജി​ല്ലാ ക​ള​ക്ട​ർ വാ​ർ​ത്താ​ക്കു​റി​പ്പാ​യി പു​റ​ത്തി​റ​ക്കും. വാ​ർ​ത്താ​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കി​യാ​ൽ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Kerala

മു​ന​മ്പം വ​ഖ​ഫ് ഭൂ​മി കേ​സ്; ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മു​ന​മ്പം വ​ഖ​ഫ് ഭൂ​മി കേ​സി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് പോ​ക്കു​വ​ര​വും കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കാ​നു​ള്ള ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റേ​താ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

മു​ന​മ്പ​ത്തെ കൈ​വ​ശ​ക്കാ​രി​ൽ നി​ന്ന് വ​സ്തു നി​കു​തി ഇ​ടാ​ക്കാ​ൻ നേ​ര​ത്തെ കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നി​ലെ​യാ​ണ് പോ​ക്കു​വ​ര​വ് ന​ട​ത്താ​മെ​ന്നും കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ട​ത്.

നേ​ര​ത്തെ മു​ന​മ്പ​ത്തേ​ത് വ​ഖ​ഫ് ഭൂ​മി​യ​ല്ലെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്നു. വ​ഖ​ഫ് സം​ര​ക്ഷ​ണ വേ​ദി ന​ൽ​കി​യ അ​പ്പീ​ൽ പ​രി​ഗ​ണി​ച്ച കോ​ട​തി സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ന്തു​കൊ​ണ്ട് അ​പ്പീ​ൽ ന​ൽ​കി​യി​ല്ലെ​ന്നും ആ​രാ​ഞ്ഞി​രു​ന്നു.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് അ​ധി​കാ​ര പ​രി​ധി മ​റി​ക​ട​ന്നാ​ണെ​ന്ന് നി​രീ​ക്ഷി​ച്ച സു​പ്രീം​കോ​ട​തി അ​പ്പീ​ൽ വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന അ​ടു​ത്ത​മാ​സം 27വ​രെ ത​ൽ​സ്ഥി​തി തു​ട​രാ​ൻ നി​ർ​ദേ​ശി​ച്ചു. സ​ർ​ക്കാ​ർ ക​മ്മി​ഷ​നെ നി​യ​മി​ച്ച​ത് ചോ​ദ്യം​ചെ​യ്താ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യി​ലെ ഹ​ർ​ജി.

Kerala

ദേശീയപാത തകർന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും

കൊല്ലം: കൊട്ടിയത്ത് നിർമാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ജില്ലാ കളക്ടർ എൻ. ദേവീദാസിന്‍റെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവർ യോഗത്തിൽ പങ്കെടുക്കും.

എൻഎച്ച്എഐ അധികൃതരിൽ നിന്നും കളക്ടർ വിശദീകരണം തേടും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. അപകടത്തിന്‍റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനോട് എൻഎച്ച്എഐ റിപ്പോർട്ട് തേടിയിരുന്നു.

കൊ​ല്ലം മൈ​ല​ക്കാ​ടാണ് ദേ​ശീ​യ​പാ​ത​യു​ടെ ഉ​യ​ര​പ്പാ​ത ഇ​ടി​ഞ്ഞു വീ​ണത്. ദേ​ശീ​യ​പാ​ത​യു​ടെ പാ​ര്‍​ശ്വ​ഭി​ത്തി​യാ​ണ് ഇ​ടി​ഞ്ഞ​ത്. ഇ​തോ​ടെ സ​ര്‍​വീ​സ് റോ​ഡ് ത​ക​ര്‍​ന്നു. മൈ​ല​ക്കാ​ട് പാ​ല​ത്തി​നു സ​മീ​പ​ത്തെ അ​പ്രോ​ച്ച് റോ​ഡി​ല്‍ വ​ലി​യ ഗ​ര്‍​ത്തം രൂ​പ​പ്പെ​ടു​ക​യും ചെ​യ്തിരുന്നു.

ദേ​ശീ​യ​പാ​ത ഇ​ടി​ഞ്ഞു​വീ​ണ സ​മ​യ​ത്ത് സ​ര്‍​വീ​സ് റോ​ഡി​ല്‍ സ്‌​കൂ​ള്‍ വാ​ന​ട​ക്ക​മു​ണ്ടാ​യി​രി​ന്നു. നൂ​റു മീ​റ്റ​റി​ലേ​റെ നീ​ള​ത്തി​ലാ​ണ് ഉ​യ​ര​പ്പാ​ത ത​ക​ർ​ന്ന​ത്. പ​ത്ത് മീ​റ്റ​റി​ല​ധി​കം ഉ​യ​ര​ത്തി​ലാ​ണ് ഈ ​ഭാ​ഗ​ത്ത് ദേ​ശീ​യ​പാ​ത​യു​ടെ പ്ര​ധാ​ന റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്.

അ​പ​ക​ടം സം​ഭ​വി​ക്കു​മ്പോ​ൾ സ​ർ​വീ​സ് റോ​ഡി​ലൂ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പൊ​യ്ക്കാ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.​ഒ​രു സ്കൂ​ൾ ബ​സും ര​ണ്ടു കാ​റു​ക​ളും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. റോ​ഡ് ത​ക​ർ​ന്നു സ​ർ​വീ​സ് റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ൾ ഉ​ണ്ടാ​യി. ഈ ​കു​ഴി​ക​ളി​ലാ​ണ് സ്കൂ​ൾ ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ വീ​ണ​ത്. കു​ഴി​യി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രും പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടിരുന്നു,

കൊ​ട്ടി​യ​ത്തു​നി​ന്നും ചാ​ത്ത​ന്നൂ​രി​ലേ​യ്ക്കു​ള്ള വ​ഴി​യി​ൽ മൈ​ല​ക്കാ​ട് ഇ​റ​ക്ക​ത്താ​ണ് അ​പ​ക​ടമുണ്ടായത്. മൈ​ല​ക്കാ​ട് ഇ​റ​ക്കം ജി​ല്ല​യി​ലെ ത​ന്നെ വ​ലി​യ ക​യ​റ്റി​റ​ക്ക​മാ​ണ്. ഈ ​ക​യ​റ്റി​റ​ക്കം ഒ​ഴി​വാ​ക്കി റോ​ഡ് നി​ര​പ്പാ​ക്കാ​നാ​ണ് ഉ​യ​ര​പ്പാ​ത നി​ർ​മി​ക്കു​ന്ന​ത്. ഏ​ലാ​യു​ടെ മ​ധ്യ​ത്തി​ലൂ​ടെ​യാ​ണ് ദേ​ശീ​യ പാ​ത​യും ഉ​യ​ര​പ്പാ​ത​യും കടന്നുപോകുന്നത്.

Kerala

ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല; വ​യ​നാ​ട്ടി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ക​ള​ക്ട​ര്‍

വ​യ​നാ​ട്: വ​യ​നാ​ട്ടി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും നി​ല​വി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​ആ​ര്‍.​മേ​ഘ​ശ്രീ. പു​ഞ്ചി​മ​ട്ടം അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

പു​ന്ന​പ്പു​ഴ​യി​ലെ വെ​ള്ളം ക​ല​ങ്ങി വ​ന്ന​ത് നേ​ര​ത്തേ​യു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ലാ​ണ്. ജി​ല്ല​യി​ല്‍ ശ​ക്ത​മാ​യി മ​ഴ തു​ട​രു​ന്നു​ണ്ട്. ജി​ല്ല​യി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ല്‍ ഇ​ല്ലെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

മു​ണ്ട​ക്കൈ മേ​ഖ​ല​യി​ൽ നി​ന്ന് വ​ലി​യ ശ​ബ്ദം കേ​ട്ടെ​ന്നും ഉ​രു​ൾ​പൊ​ട്ടി​യെ​ന്ന് സം​ശ​യം ഉ​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ള​ക്ട‌​റു​ടെ വി​ശ​ദീ​ക​ര​ണം.

District News

തീരദേശ ഹൈവേ നിർമ്മാണം: പുരോഗതി വിലയിരുത്തി ജില്ലാ കളക്ടർ

കൊല്ലം ജില്ലയുടെ വികസനത്തിൽ നിർണായകമായ തീരദേശ ഹൈവേ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. പദ്ധതിയുടെ നിലവിലെ സ്ഥിതി ജില്ലാ കളക്ടർ എസ്. കാർത്തികേയൻ ഐ.എ.എസ്. നേരിട്ട് വിലയിരുത്തി. കൊല്ലം ജില്ലാ കളക്ടർ ഇന്ന് രാവിലെ തീരദേശ ഹൈവേയുടെ വിവിധ നിർമ്മാണ സൈറ്റുകൾ സന്ദർശിച്ചു. ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി അദ്ദേഹം വിശദമായി വിലയിരുത്തി. ഭൂമി ഏറ്റെടുക്കൽ നടപടികളിൽ നേരിടുന്ന കാലതാമസം ഒഴിവാക്കാനും, നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ കളക്ടർ ബന്ധപ്പെട്ട വകുപ്പുകൾക്ക് കർശന നിർദ്ദേശം നൽകി. പദ്ധതിയുടെ ഓരോ ഘട്ടവും സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News

Corehub Up